ചലച്ചിത്രം

കൃഷ്ണമൃഗവേട്ട: സല്‍മാന്‍ ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് ജൂലൈ 17ലേക്ക് മാറ്റി  

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപ്പീല്‍ പരിഗണിക്കുന്നത് ജൂലൈ 17ലേക്ക് മാറ്റി. അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചതിനെതിരെ ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. കേസ് ഇന്ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനാല്‍ കനത്ത പോലീസ് സുരക്ഷയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഒരുക്കിയിരുന്നത്. 

ജോധ്പൂര്‍ വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞ സല്‍മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാകാന്‍ സല്‍മാന്‍ ഇന്നലെതന്നെ ജോധ്പൂരിലെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സഹോദരിക്കും സുഹൃത്തിനുമൊപ്പം ജോധ്പൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങിയ സല്‍മാന്റെ കൂടെ അഭിഭാഷകരും എത്തി. 

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസിലാണ് സല്‍മാന് കോടതി തടവ് ശിക്ഷ വിധിച്ചത്. ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണു കന്‍കാനി ഗ്രാമത്തിനു സമീപം ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. കേസില്‍ കൂട്ടുപ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നിവരെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. '
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍