ചലച്ചിത്രം

എന്റെ മുഖം സഹിച്ച് രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ ഇരുന്ന എല്ലാവര്‍ക്കും നന്ദി: പ്രണവ് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ടു. ഇപ്പോള്‍ സിനിമ വിജയമാക്കിയ മലയാളികളോട് നന്ദി പറഞ്ഞ് പ്രണവ് മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരാധകരും മാധ്യമങ്ങളുമൊക്കെ സിനിമയെ കുറിച്ച് വാതോരാതെ പറയുമ്പോഴും പ്രണവ് മോഹന്‍ലാല്‍ ഒന്നും പ്രതികരിച്ചിരുന്നില്ല. സിനിമയുടെ നൂറാം ദിവസം പിന്നിട്ടത് ആഘോഷിച്ചപ്പോഴാണ് പ്രണവ് നന്ദി അറിയിച്ചത്. അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്രയും പ്രണവിനൊപ്പമുണ്ടായിരുന്നു.

'ഈ സിനിമ വിജയമായത് അതില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും സമര്‍പ്പണം കാരണമാണ്. അതുകൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും ചെയ്യാന്‍ സാധിച്ചത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. എന്റെ മുഖം സഹിച്ച് രണ്ടര മണിക്കൂര്‍ തിയേറ്ററില്‍ ഇരുന്ന എല്ലാവര്‍ക്കും നന്ദി' - പ്രണവ് പറഞ്ഞു. പ്രണവ് ഇത്രയും പറഞ്ഞ് തീര്‍ത്തപ്പോള്‍ മോഹന്‍ലാലും സുചിത്രയും ചിരിക്കുകയായിരുന്നു. 

ആദി പുറത്തിറങ്ങിയ അവസരത്തില്‍ ഹിമാലയത്തിലേക്ക് യാത്ര പോയിരിക്കുകയായിരുന്നു പ്രണവ്. ചിത്രത്തെക്കുറിച്ച് ഉയര്‍ന്ന പുകഴ്ത്തലുകളും വിമര്‍ശനങ്ങളുമൊന്നും കേള്‍ക്കാന്‍ പ്രണവ് ഇവിടെയുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം