ചലച്ചിത്രം

പ്രണവിന് പിന്നാലെ കാളിദാസും; താരപുത്രന്‍മാര്‍ക്കെല്ലാം പ്രിയം ഈ സംവിധായകനോടൊ?

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായത് ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലായിരുന്നു. ഇപ്പോഴിതാ പ്രണവിന് പിന്നാലെ മറ്റൊരു താരപുത്രനും ജിത്തു ജോസഫിന്റെ ചിത്രത്തില്‍ നായകനാകുന്നു. ജയറാമിന്റെ മകന്‍ കാളിദാസാണ് ജിത്തു ജോസഫ് നായകനായി വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുന്നത്. ജിത്തു ജോസഫിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സിനിമയെകുറിച്ചുള്ള വിവരങ്ങള്‍ കാളിദാസ് തന്നെയാണ് പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയാണ് താരം പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചത്.

തന്റെ അടുത്ത മലയാള ചിത്രത്തെകുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമായാണ് കാളിദാസ് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്. അടുത്ത സിനിമ ജിത്തു ജോസഫിനൊപ്പമായിരിക്കുമെന്ന് പറഞ്ഞ കാളിദാസ് ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം അവസാനമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നുമാത്രമാണ് താരം അറിയിച്ചത്. 

താന്‍ അടുത്തതായി ചെയ്യുന്നത് ഒരു തമിഴ് സിനിമയാണെന്നും നേരം പ്രേമം തുടങ്ങിയ സിനിമകളിലൂടെ ധാരാളം ആരാധകരുള്ള അല്‍ഫോന്‍സ് പുത്രനാണ് തന്റെ തമിഴ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ