ചലച്ചിത്രം

'സ്വന്തം കടയുടെ പരസ്യത്തിനായി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ'; സരിത ജയസൂര്യയുടെ ബോട്ടിക്കിന്റെ പരസ്യം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ജയസൂര്യ പെണ്‍വേഷത്തില്‍ എത്തുന്ന ഞാന്‍ മേരിക്കുട്ടി അടുത്ത മാസമാണ് റിലീസ് ചെയ്യുന്നത്. പക്ഷേ ഇപ്പോഴെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ വന്നു തുടങ്ങിയോ. കൊച്ചിക്കാരെ കണ്‍ഫ്യൂഷനിലാക്കിക്കൊണ്ടാണ് 'മേരിക്കുട്ടി'യുടെ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നത്. കറുത്ത സാരിയില്‍ അതിമനോഹരിയായ ജയസൂര്യയുടെ ചിത്രം. പക്ഷേ സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ സംഭവം മനസിലായത്. സിനിമയുടെ പോസ്റ്ററല്ല അത്. ജയസൂര്യയുടെ ഭാര്യ സരിത നടത്തുന്ന ഡിസൈനര്‍ ബോട്ടിക്കിന്റെ പരസ്യമാണത്. ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഭാര്യയുടെ തുണിക്കടയ്ക്ക് വേണ്ടി ഭര്‍ത്താവ് പെണ്‍വേഷം കെട്ടുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് 'സുന്ദരി' മോഡലിന്റെ ചിത്രങ്ങള്‍. 

മേരിക്കുട്ടിയുടെ സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് സരിതയുടെ പരസ്യ ഹോള്‍ഡിങ്ങിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ലോകചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തില്‍ ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സരിതയ്ക്ക് ഇത്രയും മൂല്യമുള്ള താരത്തെ മോഡലായി കിട്ടിയല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. 

മേരിക്കുട്ടിയുടെ ലുക്കിലുള്ള ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ മേരിക്കുട്ടിയില്‍ ട്രാന്‍സ് വുമണായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ കോസ്റ്റിയൂ ഡിസൈന്‍ ചെയ്തിരിക്കുന്നതും സരിത തന്നെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം