ചലച്ചിത്രം

ഹൈഹീല്‍ ധരിക്കാത്ത സ്ത്രീകള്‍ക്ക് കാനില്‍ പ്രവേശനമില്ല: നടി പ്രതിഷേധിച്ചത് സ്വന്തം ചെരുപ്പഴിച്ച്

സമകാലിക മലയാളം ഡെസ്ക്

കാന്‍ ചലച്ചിത്രമേളയില്‍ ഹീലുള്ള ചെരുപ്പ് ധരിച്ചേ പ്രവേശിക്കാനാകു എന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് നടിയുടെ പ്രതിഷേധം. ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട് എന്ന നടിയാണ് വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചത്. ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട്.

സ്‌പൈക്ക് ലീയുടെ ബ്ലാക്ലാന്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് കാണാന്‍ നഗ്‌നപാദയായാണ് ക്രിസ്റ്റിന്‍ റെഡ്കാര്‍പെറ്റിലൂടെ നടന്നു പോയത്.
കാലില്‍ ഷൂ ധരിക്കുമ്പോഴും പിന്നീട് അത് അഴിച്ചു മാറ്റുമ്പോഴും ക്രിസ്റ്റിന്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നു.

അതേസമയം ഇത് പ്രതിഷേധമാണോ അല്ലയോ എന്ന് ക്രിസ്റ്റിന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, മുമ്പ് പലപ്പോഴും ഈ നിയമത്തിനെതിരെ ക്രിസ്റ്റിന്‍ സംസാരിച്ചിട്ടുണ്ട്. 2016ലും ഈ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് അവര്‍ രംഗത്തെത്തിയിരുന്നു.

'ഞാന്‍ മറ്റൊരു പുരുഷനൊപ്പം റെഡ്കാര്‍പെറ്റിലൂടെ നടന്നു നീങ്ങുമ്പോള്‍ ആരെങ്കിലും എന്നോട് വന്ന് ഞാന്‍ ഹീലുള്ള ചെരുപ്പ് ധരിച്ചിട്ടില്ല, അതിനാല്‍ അകത്തേക്കു വരാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ ഞാന്‍ അവരോട് തിരിച്ചു പറയും, എന്റെ കൂടെയുള്ള സുഹൃത്തും ധരിച്ചിട്ടില്ല. അദ്ദേഹവും ധരിക്കേണ്ടതുണ്ടോ എന്നു ചോദിക്കും. രണ്ടു പേര്‍ക്കും അതു ബാധകമാകണം. എന്നോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തോടും ആവശ്യപ്പെടാന്‍ കഴിയണം,' ഇതായിരുന്നു ക്രിസ്റ്റിന്റെ അന്നത്തെ വിശദീകരണം.

2015ല്‍ ഹീലുള്ള ചെരുപ്പുകള്‍ ധരിച്ചില്ലെന്നു പറഞ്ഞ് നിരവധി മധ്യവയസ്‌കരായ സത്രീകള്‍ക്ക് കാനില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ