ചലച്ചിത്രം

മഹാനടി കാണുന്നതിനിടെ തിയേറ്ററില്‍ അപമാനിതയായി: ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തോടൊപ്പം സിനിമ കാണാന്‍ പോയപ്പോള്‍ തിയേറ്ററില്‍ നേരിടേണ്ടി വന്ന ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് ടെലിവിഷന്‍ നടിയും അവതാരികയുമായ ഹരി തേജ. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി എന്ന ചിത്രമായിരുന്നു ഇരുവരും ചേര്‍ന്ന് കാണാന്‍ പോയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടി പ്രതികരിച്ചത്.

സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന്‍ ഇരിക്കുന്നതായിരുന്നു വിഷയം. തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി തന്നെ ചൊടിപ്പിച്ചുവെന്ന് ഹരി പറയുന്നു.

'നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല'- ഇതായിരുന്നു സ്ത്രീയുടെ പ്രതികരണമെന്ന് ഹരി പറയുന്നു. 'എന്റെ മുന്‍പില്‍ വച്ച് കുടുംബത്തെ അപമാനിച്ചത് സഹിക്കാനായില്ല. ഞാന്‍ ഇപ്പോള്‍ നടിയായത് എന്റെ കഠിനാധ്വാനം മൂലമാണ്. അതു ആരുടെയും ഔദാര്യമല്ല' - ഹരി കൂട്ടിച്ചേര്‍ത്തു.

കുച്ചുപ്പുഡി നര്‍ത്തകിയായ ഹരി ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് ബിഗ് ബോസ് തെലുഗിലും പങ്കെടുത്തു. ഡിജെ ധ്രുവജനാര്‍ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയയാണ് ഹരി വേഷമിട്ട ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്