ചലച്ചിത്രം

ആ വിളി മക്കള്‍ കേട്ടില്ല; ഉപേക്ഷിച്ച് പോയ മക്കള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് നടി ഗീത കപൂര്‍ വിടവാങ്ങി

സമകാലിക മലയാളം ഡെസ്ക്

ശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മക്കള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് നടി ഗീത കപൂര്‍ വിടപറഞ്ഞു. മുംബൈയില്‍ എസ്ആര്‍വി ആശുപത്രിയിലായിരുന്നു പ്രമുഖ നടിയുടെ അന്ത്യം. കമല്‍ അംരോഹിയുടെ പകീസ എന്ന ചിത്രത്തിലൂടെയാണ് ഗീത പ്രശസ്തയായത്. ചിത്രത്തില്‍ രാജ്കുമാറിന്റെ രണ്ടാം ഭാര്യയായെത്തിയ ഗീത കപൂറിനെ ഒരു വര്‍ഷം മുന്‍പ് മകന്‍ ഹോസ്പിറ്റലില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. അന്നു മുതല്‍ മകനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഗീത. അവസാന സമയത്ത് സിനിമ മേഖലയിലുള്ളവരാണ് പഴയ കാല നടിയുടെ സഹായത്തിനെത്തിയത്. 

സിബിഎഫ്‌സി അംഗം അശോക് പണ്ഡിറ്റ്, സംവിധായകന്‍ രാകേഷ് തൗരാനി എന്നിവരാണ് ഹോസ്പിറ്റലിലെ ബില്‍ അടച്ച് ഗീതയെ ഓള്‍ഡ് ഏജ് ഹോമിലേക്ക് മാറ്റിയത്. അശോക് പണ്ഡിറ്റാണ് മരണ വിവരം പുറത്തുവിട്ടത്. ഗീതാജിയ്ക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്‌തെന്നും എന്നല്‍ കഴിഞ്ഞ ഒരു വര്‍ഷമായി മക്കള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഇവര്‍. അവസാനമായി അവര്‍ ആവശ്യപ്പെട്ടതും മക്കളെ കാണണമെന്നായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മക്കള്‍ എത്തി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി മൃതദേഹം കൂപ്പര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അവര്‍ എത്തിയില്ലെങ്കിലും അര്‍ഹിച്ച രീതിയിലുള്ള വിടചൊല്ലല്‍ നടത്തുമെന്നും പണ്ഡിറ്റ് ട്വിറ്ററിലൂടെ പറഞ്ഞു.  

നൂറില്‍ അധികം ചിത്രങ്ങളിലാണ് ഗീത കപൂര്‍ അഭിനയിച്ചിട്ടുണ്ട്. ഗീതയുടെ മകന്‍ രാജ കൊറിയോഗ്രാഫറും മകള്‍ എയര്‍ഹോസ്റ്റസുമാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇവരില്‍ ആരും അമ്മയെ കാണാന്‍ പോലും എത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി