ചലച്ചിത്രം

അടുത്ത ബിഗ്‌ബോസില്‍ ആര്യയും: സംഭവത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തി താരം

സമകാലിക മലയാളം ഡെസ്ക്

കുറച്ച് കാലത്തോളം ടെലിവിഷന്‍ രംഗത്തെ ചര്‍ച്ചാവിഷയമായ പരിപാടിയായിരുന്നു ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോ. ഇതിന്റെ രണ്ടാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരിരുന്നു. പരിപാടിയിലെ മത്സരാര്‍ഥികളായി നിരവധി താരങ്ങളുടെ പേരുകളും ഉയര്‍ന്നു കേട്ടു. 

നടിയും അവതാരകയുമായ ആര്യ, നടി സനുഷ, പഠനത്തിനിടെ മത്സ്യം വിറ്റ് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഹനാന്‍, നടി മാലാ പാര്‍വതി, ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിലായ രഹ്ന ഫാത്തിമ തുടങ്ങിയവര്‍ മത്സരാര്‍ഥികളായി എത്തുമെന്നായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തത് .

എന്നാല്‍, ഇതിന് പിന്നാലെ ഈ വാര്‍ത്തകള്‍ ഒന്നും സത്യമല്ലെന്ന വെളിപ്പെടുത്തലുകളുമായി താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. ഇന്ന് വരെ ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി ഒരു ക്ഷണവും വന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇതു സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ആര്യ വ്യക്തമാക്കി.

'എല്ലാവരും അറിയുന്നതിനായി...ഇന്ന് വരെ ബിഗ് ബോസ്സില്‍ നിന്നും ഔദ്യോഗികമായി ആരും എന്നെ സമീപിച്ചിട്ടില്ല. ഷോയുടെ അടുത്ത സീസണില്‍ ഞാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം വ്യാജമാണ്. എനിക്കതിനെക്കുറിച്ച് ഒരു അറിവുമില്ല'- ആര്യ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും