ചലച്ചിത്രം

ബ്രൈഡല്‍ ഷവറിന് പിന്നാലെ ബാച്ചിലര്‍ പാര്‍ട്ടിയും; പ്രിയങ്ക-നിക് വിവാഹാഘോഷങ്ങള്‍ പൊടിപൊടിക്കുന്നു (ചിത്രങ്ങള്‍) 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആവേശത്തിലാണ് ആരാധകര്‍. വിവാഹത്തിന് മുന്നോടിയായുള്ള താരത്തിന്റെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യത ഇത് അടിവരയിടുന്നു. ഇപ്പോഴിതാ താരത്തിന്റെ ബാച്ചിലര്‍ പാര്‍ട്ടി ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു. 

പ്രിയങ്ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബാച്ചിലര്‍ പാര്‍ട്ടിയുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബോട്ടിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കളായ സോഫീ ടര്‍ണര്‍, സൃഷ്ടി ബേല്‍ ആര്യ, തമന്ന ദത്ത്, നടാഷ പാല്‍, ചഞ്ചല്‍ ഡിസൂസ, ദനാ സപ്‌നിക് എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. 

വിവാഹ തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും താരവിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ജോധ്പൂരില്‍ പാരമ്പര്യ രീതിയിലായിരിക്കും പ്രിയങ്ക നിക് വിവാഹമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ചടങ്ങുകളെന്നും പരമ്പരാഗത രീതിയിലായിരിക്കും ചടങ്ങുകള്‍ നടത്തപ്പെടുക എന്നുമാണ് സൂചനകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു