ചലച്ചിത്രം

ആര്‍ത്തവം അശുദ്ധമല്ല, ആ ദിവസങ്ങളില്‍ അമ്പലത്തില്‍ പോകണമെന്ന് തോന്നലുണ്ടായാല്‍ പോയിരിക്കുമെന്ന് പാര്‍വതി; ശബരിമല വിധിക്കൊപ്പം 

സമകാലിക മലയാളം ഡെസ്ക്

ബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിക്കൊപ്പമാണെന്ന് തുറന്ന് പറഞ്ഞ് നടി പാര്‍വതി. ആര്‍ത്തവം അശുദ്ധമാണോ? ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്തകള്‍ കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങളാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെകാലം ആര്‍ത്തവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച  അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്പലത്തില്‍ പോകണമെന്ന് തോന്നലുണ്ടായാല്‍ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. ഈ അഭിപ്രായത്തിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടക്കാം. ആണാധികാരം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കുറ്റക്കാരായാണ് മലയാള സിനിമ  മുദ്ര കുത്തുന്നതെന്ന് പാര്‍വതി പറഞ്ഞു. അവസരങ്ങള്‍ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും പാര്‍വതി പറഞ്ഞു. സുരക്ഷിതമായ തൊഴിലിടം ആവശ്യപ്പെട്ടതിന് തൊഴില്‍ തന്നെ ഇല്ലാതായി.  ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങള്‍ ചോദിച്ചതെന്നും ആരുടെയും ഔദാര്യമല്ലെന്നും പാര്‍വതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ