ചലച്ചിത്രം

അഡാർ ​ഗ്ലാമർ ലുക്ക്; ഞെട്ടിക്കുന്ന മെയ്ക്കോവറുമായി പ്രിയ വാര്യർ

സമകാലിക മലയാളം ഡെസ്ക്

ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയ വാര്യർ. പ്രിയ വാര്യരുടെ മെയ്‌ക്കോവറാണ് ഇപ്പോൾ  ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിനെത്തിയ പ്രിയയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷന്‍ ലോകം. പച്ച നിറത്തിലുള്ള പ്രിയയുടെ വസ്ത്രവും ആക്‌സസറീസും മെയ്ക്കപ്പും എല്ലാം ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. 

ആപ്പിള്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്ക സ്‌കര്‍ട്ടിന് ഗ്ലാമര്‍ പരിവേഷം നല്‍കി ഓഫ് ഷോള്‍ഡര്‍ ഡ്രേപ് ബ്ലൗസ് ആണ് നല്‍കിയിരിക്കുന്നത്. സ്‌കര്‍ട്ടിന് മാറ്റ് കൂട്ടി സ്റ്റേറ്റ്‌മെന്റ്‌റ് ബെല്‍റ്റും നല്‍കിയിരിക്കുന്നു. ഇതേ മാതൃകയില്‍ ഡ്രേപ് ബ്ലൗസില്‍  ബ്രൂച്ചും നല്‍കിയിട്ടുണ്ട്.

നടിയും ഫാഷനിസ്റ്റയുമായ പൂര്‍ണിമ ഇന്ദ്രജിത്താണ് പ്രിയയുടെ ഈ അഡാര്‍ കോസ്റ്റ്യൂമിന് പിന്നിൽ പ്രവർത്തിച്ചത്. പൂര്‍ണിമയുടെ കോസ്റ്റ്യൂം ബ്രാന്‍ഡ് ആയ പ്രാണയാണ് പ്രിയയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്. എന്തായാലും പ്രിയയുടെ പുതിയ ലുക്കും ശ്രദ്ധേയമായിരിക്കുകയാണിപ്പോൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്