ചലച്ചിത്രം

ആ സൈക്കോ ജീവിച്ചിരുന്നു; ക്രിസ്റ്റഫര്‍ സാങ്കല്‍പിക കഥാപാത്രമല്ലെന്ന് രാക്ഷസന്റെ സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമ കണ്ട ഏറ്റവും നല്ല സൈക്കോ ത്രില്ലറുകളില്‍ ഒന്നെന്ന  പ്രശംസ നേടി വിജയ കുതിപ്പ് തുടരുരുകയാണ് തമിഴ് ചിത്രം രാക്ഷസന്‍. ഓരോ നിമിഷവും ശ്വാസം അടക്കിപ്പിടിച്ചിരുത്തുന്ന സസ്‌പെന്‍സുമായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാംകുമാറാണ്. 

മനസ്സ് മരവിപ്പിക്കുന്ന കൊലപാതകങ്ങളെക്കാളും അത് അന്വേഷിച്ച് പോകുന്ന നായക കഥാപാത്രത്തിന് സംഭവിക്കുന്ന ദുരന്തങ്ങളെക്കാളും ഏറെ പ്രേക്ഷകന്റെ ഉള്ളലയ്ക്കുന്നത് പ്രതിനായകന്‍ ക്രിസ്റ്റഫറിന്റെ കഥയാണ്. ക്രിസ്റ്റഫര്‍ ഒരു സങ്കല്‍പമല്ലെന്നും അങ്ങനെയൊരാള്‍ ജീവിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുയാണ് സംവിധായകന്‍ രാംകുമാര്‍. 

വ്യത്യസ്തമായ ഒരു ചിത്രമൊരുക്കാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് രണ്ടുപേരെ കുറിച്ച് ഒരു ലേഖനം വായിക്കുന്നത്.  അവര്‍ ഇന്ത്യക്കാരായിരുന്നില്ല. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റൊരാള്‍ ഒരു സ്ത്രീയുമായിരുന്നു. ഈ ലേഖനമായിരുന്നു പ്രചോദനം. സിനിമ കെട്ടുകഥയാണെങ്കിലും യഥാര്‍ഥ കഥാപാത്രത്തെ ആസ്പദമാക്കിയാണ് വില്ലനെ ഉണ്ടാക്കിയെടുത്തത് രാംകുമാര്‍ പറഞ്ഞു.

ചിത്രത്തിന് ആദ്യം സിന്‍ട്രെല എന്നും പിന്നീട് മിന്‍മിനി എന്നും പേരിട്ടെങ്കിലും അവസാനം രാക്ഷസനില്‍ എത്തുകയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്- രാം കുമാര്‍ പറഞ്ഞു.

രാക്ഷസനായി ഒരുപാട് മുന്‍നിര താരങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ അവരാരും പടം ചെയ്യാമെന്ന് സമ്മതിച്ചില്ല. പിന്നീടാണ് വിഷ്ണു വിശാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വിഷ്ണു നേരത്തേ തന്നെ സമീപിച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. 

ശരവണന്‍ നാനാണ് ക്രിസ്റ്റഫറെ അവതരിപ്പിച്ചത്. അമല പോളാണ് നായിക. രാധാരവി, കാലി വെങ്കട്ട്, രാംദോസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ