ചലച്ചിത്രം

ഓട്ടോക്കാരിയായി അനുശ്രീ; ശരത് ഈണമിട്ട പാട്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനുശ്രീ ഓട്ടോ റിക്ഷ ഡ്രൈവറായി എത്തുന്ന പുതിയ സിനിമ ഓട്ടര്‍ഷയിലെ പുതിയ ഗാനമെത്തി. ശരതാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പുതു ചെമ്പാ.. നെല്ലു കുത്തി എന്ന് തുടങ്ങുന്ന ഗാനം മഞ്ജു വാര്യരും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് പുറത്ത് വിട്ടത്. ഇന്ദുലേഖ വാര്യര്‍ ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് ബിടി അനില്‍ കുമാറാണ്.

ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. ചിത്രത്തിലെ നായകനും നായികയും അനുശ്രീ ആണെന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നു. 

മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്.

സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ ചിത്രത്തിന് വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ് വെഹിക്കിള്‍ റിഗ് ആക്കി മാറ്റിയാണ് ചിത്രീകരണം നടത്തിയത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സാങ്കേതിക വിദ്യ പ്രയോഗിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല