ചലച്ചിത്രം

കോടികള്‍ പ്രതിഫലം വാങ്ങിയാലെന്ത്; വിശേഷങ്ങളുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തൊട്ടതെല്ലാം പൊന്നാക്കുന്നത് എന്ന വിശേഷണം പൂര്‍ണ അര്‍ത്ഥത്തില്‍ ചേരുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നായികാപ്രാധാന്യമുള്ള സിനിമകള്‍ക്കും നായകനടന് തത്തുല്യമായ ഇനിഷ്യല്‍ കളക്ഷന്‍ വഴി നയന്‍താരയുടെ താരുമൂല്യം ഉദിച്ചുയരുകായാണ്. ഇതിന്റെ കാരണം നയന്‍സ് തന്നെ തുറന്നു പറയുന്നു. ചുറ്റുമുള്ളവര്‍ ഇന്നു കാണുന്നതുപോലെയല്ല ആയിരിക്കില്ല നാളെ നമ്മളെ കാണുന്നത്. അതുകൊണ്ട് തന്നെ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പുതിയ കണ്ണോടെ ലോകത്തെ കാണാന്‍ ശ്രമിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് എന്ത്് തോന്നും എന്ന ചിന്തയില്‍ സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവെയ്ക്കരുതെന്നാണ് ഇതുവരെയുള്ള ജീവിതത്തിലൂടെ ഞാന്‍ പഠിച്ചത്. ഒന്നിലും പരാതിയില്ല. ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തിയത് എന്റെ അനുഭവങ്ങളാണ്. അതില്‍ നല്ലതും ചീത്തയും ഉണ്ടെന്ന് നയന്‍താര പറയുന്നു.

സിനിമ തെരഞ്ഞടുക്കുമ്പോള്‍ കഥയ്ക്കാണ് പ്രാധാന്യം നല്‍കാറുള്ളതെന്ന് നയന്‍സ് പറയുന്നു. ആ തീരുമാനങ്ങള്‍ ശരിയാണെന്നാണ് തുടര്‍ച്ചയായ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുമുഖസംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് കൂടുതല്‍ താത്പര്യം. അവരുടെത് ഫ്രഷ് ഐഡിയാസ് ആണെന്നതാണ് അതിനുകാരണമെന്നും നയന്‍സ് പറയുന്നു.നയന്‍സ് കോടികള്‍ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം കോടികളാണ് കൊയ്‌തെടുക്കുന്നത്.

വിജയത്തിന്റെ ഒരു കാരണം എല്ലാവരോടുമുള്ള വിനയത്തോടെയുള്ള പെരുമാറ്റമാകാം. പിന്നെ ഏറെ പ്രൈവസി ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. എന്റെ രഹസ്യങ്ങള്‍ എന്റെതുമാത്രമാണെന്നും നയന്‍സ് വ്യക്തമാക്കുന്നു. മനസ്സുകൊണ്ട് ഏറെ അടുപ്പമുള്ള ക്ഷേത്രമാണ് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം. സമയം കിട്ടുമ്പോഴെല്ലാം സന്ദര്‍ശിക്കാറുണ്ടെന്നും നയന്‍സ് പറയുന്നു.

ഐരാ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിലൂടെ ആദ്യമായി ഡബിള്‍ റോളിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നയന്‍താര. മലയാളത്തില്‍ പുതിയ പ്രൊജക്ട് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ്. തളത്തില്‍ ദിനേശനായി നിവിനും ശോഭയായി നയന്‍താരയും ചേരുമ്പോള്‍ ഹാസ്യത്തിന്റെ പുതിയ രസക്കൂട്ടുണ്ടാവുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിേഷധം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിന് പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം