ചലച്ചിത്രം

ഒരു ചിത്രത്തില്‍ മൂന്ന് ഷാജിമാര്‍: 'മേരേ നാം ഷാജി'യുമായി നാദിര്‍ഷ

സമകാലിക മലയാളം ഡെസ്ക്

വീണ്ടും ചലച്ചിത്ര സംവിധായകനായി കഴിവ് തെളിയിക്കാനൊരുങ്ങി നാദിര്‍ഷ. 'മേരാ നാം ഷാജി' എന്ന് പേരിട്ടിരിക്കുന്ന നാദിര്‍ഷായുടെ പുതിയ ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയും ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മൂന്ന് ഷാരിമാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഷാജിമാരായാണ് ഇവര്‍ അഭിനയിക്കുക. 

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിഖില വിമലാണ് ചിത്രത്തിലെ  നായിക. ശ്രീനിവാസന്‍, ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ് ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ചിത്രം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് നിര്‍മിക്കുന്നത്. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ദിലീപ് പൊന്നന്റേതാണ് തിരക്കഥയും സംഭാഷണവും. വിനോദ് ഇല്ലമ്പിള്ളിയാണ് ഛായഗ്രാഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദ് സംഗീതം നല്‍കുന്നു. 

സിംഗപ്പുര്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം. ഉര്‍വശി തിയ്യറ്റേഴ്‌സ് റിലീസാണ് ചിത്രത്തിന്റെ വിതരണം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 16ന് തിരുവനന്തപുരത്ത്  ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്