ചലച്ചിത്രം

'കോളെജിലേക്ക് പോകുന്ന ബസിൽ അവളെ ദിവസവും കാണും, അവൾ ഉണ്ടെങ്കിലേ ഞാൻ ബസിൽ കയറുമായിരുന്നുള്ളൂ'; പേളിക്ക് മുൻപ് ശ്രീനിഷിന്റെ മനസ് കീഴടക്കിയ ജൂനിയർ 

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പേളി-ശ്രീനിഷ് ജോഡിയുടെ പ്രണയം ആഘോഷമാക്കുകയാണ് ആരാധകർ. അവതാരികയായി പ്രേക്ഷകഹൃദയം കീഴടക്കിയ പേളി മാണിയും സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് പേർളിഷ് ആരാധകർ. ഇതിനിടയിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രീനിഷ്. അടുത്തിടെ ശ്രീനിഷ് പങ്കെടുത്ത ഒരു ചാറ്റ് ഷോയിലാണ് ആദ്യപ്രണയത്തെക്കുറിച്ച് പങ്കുവച്ചത്.

ചെന്നൈയില‍െ കോളെജ് പഠനകാലത്തെ പ്രണയമാണ് താരം തുറന്നുപറഞ്ഞത്. പെൺകുട്ടികളുമായി അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു തന്റേതെന്നും ഭയങ്കര നാണമായിരുന്നു എന്നും പറഞ്ഞാണ് ശ്രീനിഷ് പ്രണയകഥ പറഞ്ഞു തുടങ്ങിയത്. കോളെജിൽ ജൂനിയറായി പഠിച്ച ഒരു പെൺകുട്ടിയാണ് ശ്രീനിഷിന്റെ പ്രണയകഥയിലെ നായിക. 

കോളെജിലേക്ക് പോകുന്ന ബസിൽ അവളെ ദിവസവും കാണും. ഞങ്ങൾ ഒരു റൂട്ടിലായിരുന്നു യാത്ര ചെയ്തിരുന്നത്. അവൾ ഉണ്ടെങ്കിലെ ഞാൻ ആ ബസ്സിൽ കയറുമായിരുന്നൊള്ളു. പക്ഷെ ഞാൻ അവളോട് ഒന്നും പറഞ്ഞില്ല. പിന്നീട് എല്ലാം തുറന്നുപറയാം എന്ന് വിചാരിക്കുന്ന സമയത്താണ് 
മൻമദൻ എന്ന സിനിമ കാണാൻ തീയറ്ററിൽ പോയത്. അന്ന് ആ സിനിമ കാണാൻ അവളും വന്നിരുന്നു. ആ കുട്ടി അവളുടെ കാമുകനൊപ്പമാണ് സിനിമകാണാനെത്തിയത്, മുഖത്ത് ഒരു ചെറുചിരിയുമായി ശ്രീനീഷ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ