ചലച്ചിത്രം

നിവിനും ദുല്‍ഖറുമല്ല ഇക്കുറി നായകന്‍ ഫഹദ്; മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി സായി പല്ലവി 

സമകാലിക മലയാളം ഡെസ്ക്

നിവിനും ദുല്‍ഖറിനും ശേഷം മലയാളത്തിലെ മറ്റൊരു യുവതാരത്തിന്റെ നായികയായി എത്തി വീണ്ടും പ്രേക്ഷകഹൃദയം കീഴടക്കാനുള്ള ഒരുക്കത്തിലാണ് നടി സായി പല്ലവി. നവാഗത സംവിധായകന്‍ വിവേക് ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ തിരിച്ചുവരവ്. ഈ.മ.യൗവിന്റെ തിരകഥയൊരുക്കിയ പിഎഫ് മാത്യൂസാണ് ഫഹദ്-സായി ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത്. 

സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേരൊ മറ്റ് വിവരങ്ങളൊ പുറത്തുവിട്ടിട്ടില്ല. അതുല്‍ കുല്‍കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍. 

പ്രേമത്തില്‍ മലര്‍ എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളത്തില്‍ നായികയായി അരങ്ങേറിയ സായി പിന്നീട് ദുല്‍ഖറിനൊപ്പം കലി എന്ന ചിത്രത്തിലും നായികയായി. അതിനുശേഷം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു മലയാള ചിത്രത്തില്‍ സായി അഭിനയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ