ചലച്ചിത്രം

മീ ടൂ താൽക്കാലിക പ്രതിഭാസം മാത്രം ; ദുബായ് താരനിശയിൽ ദിലീപിനെ പങ്കെടുപ്പിക്കുന്ന പ്രശ്നമില്ലെന്ന് മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

ദുബായ് :  കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനുള്ള നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനായി  താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ അബുദാബിയിൽ സംഘടിപ്പിക്കുന്ന താരനിശയിൽ നടൻ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. അമ്മയിൽ അംഗമല്ലാത്ത നിലയിൽ ദിലീപിന് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്നും മോഹൻലാൽ പറഞ്ഞു.  പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ഒന്നാണ് നമ്മൾ ഷോ ഡിസംബർ ഏഴിനാണ് സംഘടിപ്പിച്ചിട്ടുള്ളത്. 

വനിതാ താരങ്ങളുമായി നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നതായും ലാൽ പറഞ്ഞു.  ഇന്ത്യയിൽ ഇപ്പോൾ വ്യാപകമായി പടരുന്ന മീ ടൂ ക്യാംപെയ്നിലും മോഹൻലാൽ നിലപാട് വ്യക്തമാക്കി.  

മീ ടൂ താൽകാലിക പ്രതിഭാസമാണെന്ന് ലാൽ പറഞ്ഞു. അതിനെ ഒരു മൂവ്മെന്‍റ് എന്ന് വിളിച്ചുകൂടാ. ചിലർ അത് ഫാഷനായി കാണുകയാണ്.  അത് അൽപകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹൻലാൽ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഏഴ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ