ചലച്ചിത്രം

ജഗതിച്ചേട്ടന്‍ മറന്നിട്ടില്ല നവ രസങ്ങളും സ്വന്തമായി കണ്ടെത്തിയ രസങ്ങളും; നവ്യയ്ക്ക് മുന്നില്‍ പഴയ ഭാവങ്ങള്‍ പുറത്തെടുത്ത് താരം (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ടി നവ്യാ നായര്‍ക്കൊപ്പം മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍ 'മാണിക്യവീണയുമായെന്‍' എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഇതിനുപിന്നാലെ ജഗതിയുമൊത്തുള്ള മറ്റൊരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ് നവ്യ. നവരസങ്ങളുടെ തമ്പുരാന്‍ എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന ജഗതി ശ്രീകുമാര്‍ ശൃംഗാരം, ശോകം, അത്ഭുതം എന്നുവേണ്ട സ്വന്തമായി കണ്ടുപിടിച്ച രസങ്ങളടക്കം ചെയ്ത് കാണിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

വേഗം മടങ്ങി വരൂ എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജഗതിക്ക് ഇത്രയധികം കരുതല്‍ നല്‍കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ ബഹുമാനിക്കുന്നെന്നും നവ്യ കുറിച്ചു. ഇന്‍സ്റ്റഗ്രാം പേജിലൂടെ നവ്യ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തിരിച്ചുവരവിനായി കാത്തിരിക്കുന്നു, എത്രയും വേഗം തിരിച്ചുവരു എന്നെല്ലാമാണ് ആരാധകരുടെ കമന്റുകളേറെയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍