ചലച്ചിത്രം

വുമണ്‍സ് ക്രിക്കറ്റിന്റെ കഥ പറയുന്ന 'കനാ': ട്രെയിലര്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

വുമണ്‍സ് ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രമാണ് കനാ. നടന്‍ ശിവകാര്‍ത്തികേയന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടി ക്രിക്കറ്റര്‍ ആകുന്നതാണ് കഥയെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്.

അരുണ്‍രാജ കുമാരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യരാജ്, ദര്‍ശന്‍, ഇളവരസു, മുനിഷ്‌കന്ത് രാമദോസ്, രമ, സവാരി മുത്തു, ആന്റണി ഭാഗ്യരാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ശിവകാര്‍ത്തികേയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദിനു നിനന്‍ തോമസാണ് സംഗീതം. ദിനേഷ് കൃഷ്ണന്‍ എഡിറ്റിങും റുബന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും