ചലച്ചിത്രം

രാജ്യാന്തര ചലച്ചിത്രമേളയിലെത്തുന്നത് 72 രാജ്യങ്ങളിലെ ചിത്രങ്ങള്‍; ജൂറി ചെയര്‍മാന്‍ മജീദ് മജീദി

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം:  കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി പ്രദര്‍ശനത്തിനെത്തുക 72 രാജ്യങ്ങളില്‍ നിന്നുള്ള 160 ലേറെ ചിത്രങ്ങളാവുമെന്ന് അക്കാദമി അറിയിച്ചു. അടുത്ത മാസം ഏഴാം തിയതി മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക. വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയാണ് ഇക്കുറി ജൂറി ചെയര്‍മാനായി എത്തുന്നത്. മജീദിയുടെ ' മുഹമ്മദ് : ദി മെസെഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ചിത്രത്തിന്റെ പ്രമേയം.തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകന്‍ അഡോള്‍ഫാ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് മജീദിയെ കൂടാതെയുള്ള ജൂറി അംഗങ്ങള്‍.

 പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് ഊര്‍ജ്ജം പകരുന്നതിനായി 'ദി ഹ്യൂമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ് ആന്റ് റീബില്‍ഡിംഗ് ' ഉള്‍പ്പടെ 11 വിഭാഗങ്ങളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ജയരാജിന്റെ വെള്ളപ്പൊക്കത്തില്‍, ഫിഷര്‍ സ്റ്റീവന്‍സിന്റെ 'ബിഫോര്‍ ദി ഫ്‌ളഡ്', 'മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം തുടങ്ങിയ സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 

 ഉറുദു സംവിധായകന്‍ പ്രവീണ്‍ മോര്‍ച്ചയുടെ ' വിഡോ ഓഫ് സൈലന്‍സ്' , അഹ്മദ് ഫൈസിയുടെ 'പോയസണസ് റോസസ്' എന്ന് തുടങ്ങി 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറു ചിത്രങ്ങള്‍  'റിമെംബറിങ് ദി മാസ്റ്റര്‍ ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്