ചലച്ചിത്രം

ചിട്ടിയുടെ രണ്ടാംവരവ് നാളെ: ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ നാലിന്; കേരളത്തില്‍ മാത്രം നാനൂറിലധികം തീയേറ്ററുകള്‍, ആവേശത്തോടെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ങ്കര്‍-രജനികാന്ത് കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം 2.o നാളെ തീയേറ്ററുകളിലെത്തും. ബോക്‌സ് ഓഫീസിനെ പിടിച്ചു കുലുക്കിയ യന്തിരന്റെ രണ്ടാം ഭാഗമായ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം പുലര്‍ച്ചെ നാലുമണിക്കാണ്. 

543കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച 2.o ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മുടക്കുമുതലുള്ള ചിത്രമാണ്. അക്ഷയ് കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലനായി എത്തുന്നത്. എമി ജാക്‌സണാണ് നായിക. 

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ഫിലിംസാണ്. നാനൂറിലധികം തീയേറ്ററുകളിലാണ് കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്