ചലച്ചിത്രം

'ടൊവിനോച്ചേട്ടന്‍ കൂടെയിരുന്നാ ലോറി വരെ ഓടിക്കും'; വൈറലായ ആ ചിത്രമിതാണ്

സമകാലിക മലയാളം ഡെസ്ക്

ട്രോളന്‍മാരുടെ പേടിസ്വപ്‌നമായ ടൊവിനോയെ ട്രോളാന്‍ പോന്ന ഒരേ ഒരാള്‍ ഇപ്പോള്‍ അനുസിതാര മാത്രമേയുള്ളൂവെന്നാണ് ഇരുവരുടെയും ആരാധകര്‍ പറയുന്നത്. അനു സിതാര കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് രണ്ടാളുടെയും കമന്റുകള്‍ കൂടി വന്നതോടെ വൈറലായി മാറിയത്. 

 പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് അനുസിതാര പങ്കുവച്ചത്. ടൊവിനോയെ പിന്നിലിരുത്തിക്കൊണ്ടുള്ള ചിത്രത്തിന് ' അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം ' എന്നായിരുന്നു ടൊവിനോ നല്‍കിയ കമന്റ്.

അധികം വൈകുന്നതിന് മുമ്പ് ഉരുളയ്ക്കുപ്പേരി പോലെ അനുവിന്റെ കമന്റെത്തി' ടൊവിനോച്ചേട്ടന്‍ കൂടെയുണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും' . രണ്ടാളെയും പിന്തുണച്ച് ധാരാളം ആളുകളാണ് കമന്റിന് പിന്നാലെ കൂടിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ