ചലച്ചിത്രം

മാണിക്യന്‍ വരുന്നത് ലോകമെമ്പാടും 2000 തീയേറ്ററുകളില്‍; ഒടിയന്‍ സിമ്മുകളുമായി എയര്‍ടെല്ലും

സമകാലിക മലയാളം ഡെസ്ക്

രാധാകര്‍ ആക്ഷാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഡിസംബര്‍ പതിനാലിന് തീയേറ്ററുകളിലെത്തുകയാണ്. ലോകമാകെ 2,000തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ശ്രീകുമാര്‍ മോനോന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ 400കേന്ദ്രങ്ങളിലാകും റിലീസ് ചെയ്യുക. കൂടുതല്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് സിനിമയുടെ ദീര്‍ഘകാല പ്രദര്‍ശനത്തിന് പ്രതികൂലമാകും എന്ന് കണക്കുകൂട്ടി 400 തീയേറ്ററുകളില്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 

മലയാളത്തിലും ബിഗ് ജജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഒടിയനിലൂടെ സാധിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ എയര്‍ടെല്ലുമായി ധാരണയിലെത്തിയിരുന്നു. ഒടിയന്‍ സിമ്മുകളും മീറ്റ് ഒടിയന്‍ മത്സരവും സംഘടിപ്പിക്കുമെന്ന് എയര്‍ടെല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ പ്രകാശ് രാജ് ഇന്നസെന്റ്,സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങലിലെത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ