ചലച്ചിത്രം

സ്വപ്നമായി രാജാവിന്റെ മകന്‍ രണ്ടാംഭാഗം, പിന്തിരിപ്പിച്ചപ്പോഴും സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നിന്ന് സിനിമ വിജയിപ്പിച്ച സംവിധായകന്‍ ; മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തമ്പി കണ്ണന്താനത്തിന്റെ നിര്യാണത്തോടെ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു. ഏതാനും നാളുകളായി സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. എങ്കിലും താനുമായി സൗഹൃദം നിലനിര്‍ത്തിയിരുന്നു. 

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് തമ്പി കണ്ണന്താനം. രാജാവിന്റെ മകന്റെ രണ്ടാം ഭാഗം ഒരുക്കണമെന്ന് തമ്പി സൂചിപ്പിച്ചിരുന്നു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍ ആ സ്വപ്നം പൂര്‍ത്തീകരിക്കാനായില്ല. 

താന്‍ വിജയിക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച പല സിനിമകളും അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിലാണ് പൂര്‍ത്തിയാക്കുന്നത്. എന്റെ അഭിനയത്തോട് അദ്ദേഹത്തിന് അത്രയ്ക്ക് വിശ്വാസമായിരുന്നു.സ്വന്തം കഴിവിലും ജോലിയിലുമുള്ള വിശ്വാസവുമാണ്, താന്‍ മടിച്ച സിനിമകള്‍ പോലും പൂര്‍ത്തിയാക്കി വിജയിപ്പിച്ചതിലൂടെ തമ്പി കണ്ണന്താനം തെളിയിച്ചതെന്നും മോഹന്‍ ലാല്‍ അനുസ്മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്