ചലച്ചിത്രം

'താരമാകാനല്ല, കഥാപാത്രമാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. അന്നൊന്നും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ കൂടി അവസരം ലഭിച്ചിരുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

ഠിനപ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ് വിജയ് സേതുപതി എന്ന നടനുണ്ടായത്. കിട്ടിയത് എന്ത് വേഷമാണെങ്കിലും അതില്‍ സ്വയം അര്‍പ്പിച്ചായിരുന്നു ഈ നടന്‍ വളര്‍ന്ന് വന്നത്. ഇന്നദ്ദേഹം ആരാധകരുടെ മക്കള്‍ സെല്‍വന്‍ ആണ്. പക്ഷേ ഈ അവസ്ഥയിലേക്കെത്താന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം. 

വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല. തനിക്ക് കിട്ടിയ വേഷങ്ങളിലെല്ലാം തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും അദ്ദേഹത്തിനായി. ''ഒരിക്കല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് ലഭിക്കാതിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ ഞാന്‍ എത്തിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല''- വിജയ് സേതുപതി പറയുന്നു.

''അഭിനയത്തെ ഗൗരവമായിട്ടാണ് കാണുന്നത്. പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. ഒരു അഭിനേതാവ് അങ്ങനെയാവണമെന്നാണ് എന്റെ അഭിപ്രായം എത്രത്തോളം സമയം സിനിമയില്‍ ഉണ്ടെന്നല്ല ആ കഥാപാത്രത്തിന്റെ സ്വാധീനമാണ് പ്രധാനം''

''താരമാകനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും ശ്രമിക്കുന്നത്. സ്വാഭാവികമായ ശൈലി പിന്തുടരാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരിക്കലും പ്രത്യേകമായൊരു ശൈലി പിന്തുടര്‍ന്നിട്ടില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല''- ആരാധകരുടെ പ്രിയപ്പെട്ട താരം പറഞ്ഞു നിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു