ചലച്ചിത്രം

നാളെ സിഗരറ്റ് വലിച്ച് വിജയുടെ ആരോഗ്യം തകരാറിലായാലോ? സര്‍ക്കാരിലെ പോസ്റ്ററിനെതിരെ അന്‍പുമണി രാമദോസ്

സമകാലിക മലയാളം ഡെസ്ക്

മിഴകത്തെ സൂപ്പര്‍ താരങ്ങളിലൊരാളാണ് വിജയ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുണ്ടാകാറുണ്ട്. മെര്‍സല്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ അത് വലിയ വിവാദമായിരുന്നു. ബിജെപി ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ചിത്രത്തില്‍ നോട്ടുനിരോധനത്തെ വിമര്‍ശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. 

ഇപ്പോള്‍ വിജയ്‌യുടെ പുതിയ ചിത്രവും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'സര്‍ക്കാര്‍' എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിഗരറ്റ് വലിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. 

ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ പിഎംകെ ലീഡറും തമിഴ്‌നാട് എംപിയുമായ ഡോ. അന്‍പുമണി രാമദോസ് രംഗത്തെത്തിയിരിക്കുകയാണ്. വിജയുടെ ചിത്രത്തിന്റെ പോസ്റ്ററില്‍ താരം സിഗരറ്റ് വലിച്ച് നില്‍ക്കുന്നു എന്നതാണ് പ്രശ്‌നം. ഇത് ആളുകളെ വഴിതെറ്റിക്കുമെന്നാണ് രാമദോസ് പറയുന്നത്. 

'വിജയ് ഒരു നല്ല നടനാണ്. എനിക്കും എന്റെ കുടുംബത്തിനും അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ സിനിമകള്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ജനങ്ങളെ ദോഷകരമായി ബാധിക്കും. വിജയ് സ്‌റ്റൈലിഷ് ആയി പുകവലിക്കുന്നത് കണ്ട് സാധാരണ ആള്‍ക്കാര്‍ പുകവലിയിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. വിജയ്‌യിനെ പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല'- അന്‍പുമണി പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം മധ്യപിക്കുന്ന ആളുകള്‍ ഉള്ള സ്ഥലം തമിഴ്‌നാട് ആണ്. ഇനി പുകവലിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെ ആയാല്‍ ശരിയാകില്ല. നേതാക്കന്‍മാരെ മാതൃകയാക്കിയാണ് ജനങ്ങള്‍ വളരുക. തമിഴ്‌നാട്ടില്‍ നടന്‍മാര്‍ക്കും ജനങ്ങള്‍ ആ സ്ഥാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, വിജയ്‌യുടെ ആരോഗ്യം കൂടി നോക്കിയാണ് താനിത് പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പുകവലി മൂലം നാളെ വിജയ്‌യുടെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിച്ചാലോ എന്ന് അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്. 'വിജയ് ഇതുപോലെ 100 വയസു വരെ പൂര്‍ണ്ണ ആയുസോടെ ഇരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റ് നടന്‍മാരുടെ കാര്യത്തിലാണെങ്കിലും ഇതേ പരിഗണന തന്നെയാണുള്ളത്' അന്‍പുമണി വ്യക്തമാക്കി. 

'സര്‍ക്കാര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടക്കാണ് എംപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അന്‍പുമണി രാമദോസ് നേരത്തേയും, വിജയ് സിഗരറ്റ് വലിക്കുന്ന സീനുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്