ചലച്ചിത്രം

ബോയ്ഫ്രണ്ട് ദിനത്തില്‍ ആനന്ദ് അഹൂജയെ വിവാഹം ചെയ്തതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് സോനം കപൂര്‍; നാളെ കാണാമെന്ന് ആനന്ദും 

സമകാലിക മലയാളം ഡെസ്ക്

നാഷണല്‍ ബോയ്ഫണ്ട് ദിനമായ ഇന്ന് ഭര്‍ത്താവ് അനന്ദ് അഹൂജയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബോളിവുഡ് നടി സോനം കപൂര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് താരം ആശംസകള്‍ അറിയച്ചത്. ആനന്ദ് ഏറ്റവും മകച്ച ബോയ്ഫണ്ടായിരുന്നെന്നും പിന്നീട് പ്രതിശ്രുതവരനായും ഇപ്പോള്‍ ഭര്‍ത്താവായും പ്രമോഷണ്‍ കിട്ടിയത് അങ്ങനെയാണെന്നും സോനം ചിത്രത്തോടൊപ്പം കുറിച്ചു. നീ എന്നും എന്റെ ഗേള്‍ഫ്രണ്ടായിരിക്കുമെന്നാണ് സോനത്തിന് ആനന്ദ് നല്‍കിയ മറുപടി. 

നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ സിനിമാ പുരസ്‌കാര ചടങ്ങില്‍ നീരജയിലെ അഭിനയിത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ച സോനത്തിനൊപ്പം ആനന്ദ് എത്തിയതോടെയാണ് പ്രണയം പുറത്തറിഞ്ഞത്. കഴിഞ്ഞ മെയിലായിരുന്നു ഇവരുടെ വിവാഹം. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഡല്‍ഹി സ്വദേശിയായ ആനന്ദ് ബിസിനസ്സുകാരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്