ചലച്ചിത്രം

അനുഷ്‌ക സിനിമയില്‍ നിന്നും വിരമിക്കുന്നു? അവസരങ്ങള്‍ ഇല്ലാത്തതോ? പ്രഭാസുമായുള്ള വിവാഹമോ കാരണം?

സമകാലിക മലയാളം ഡെസ്ക്


ഭാഗമിതിക്ക് ശേഷം അനുഷ്‌ക ഷെട്ടിയെ ആരാധകര്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ല. പ്രായം, നല്ല വേഷങ്ങള്‍ ലഭിക്കായ്ക, പ്രഭാസുമായുള്ള വിവാഹം എന്നിങ്ങനെയാണ് അനുഷ്‌കയുടെ പിന്നോട്ടു പോക്കിനുള്ള കാരണങ്ങളായ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പ്രായം മുപ്പത്തിയേഴിലെത്തിയ അനുഷ്‌കയെ യുവതാരങ്ങളുടെ നായികയാക്കാന്‍ സിനിമാ ലോകം മടിക്കുന്നു. അനുഷ്‌കയ്ക്ക് അഭിനയിക്കാന്‍ താത്പര്യം ഉണ്ട് എങ്കിലും അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഭാഗമതിക്ക് ശേഷം ഈ വര്‍ഷം മറ്റൊരു സിനിമയ്ക്ക് വേണ്ടിയും അനുഷ്‌ക കരാര്‍ ഒപ്പുവെച്ചിട്ടില്ല. ബാഹുബലിയിലെ വലിയ വിജയത്തിന് പിന്നാലെ എത്തിയ ഭാഗമതിയും പ്രശംസ നേടിയിരുന്നു. എന്നാല്‍ പ്രായം കുറഞ്ഞ നായികമാര്‍ക്ക് യുവ നായകന്മാര്‍ പ്രാധാന്യം കൊടുക്കുന്നു. നായികമാരുടെ അഭിനയ മികവില്‍ പ്രാധാന്യം കൊടുക്കാതേയും വന്നതോടെ അനുഷ്‌കയുടെ അവസരങ്ങള്‍ കുറഞ്ഞു. 

എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതല്ല, പ്രഭാസുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് അനുഷ്‌ക എന്നാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്ന വാദം. ഈ വര്‍ഷം ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി