ചലച്ചിത്രം

കുഞ്ചാക്കോ ബോബന് നേരേ വധഭീഷണിയും അസഭ്യവര്‍ഷവും ; യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടന്‍ കുഞ്ചാക്കോ ബോബനുനേരേ വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ സംഭവത്തില്‍ യുവാവ് പൊലീസ് പിടിയിലായി. അഞ്ചാംതീയതി രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിന് കണ്ണൂരിലേക്ക് പോകാന്‍ മാവേലി എക്‌സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്റെ സമീപത്തെത്തിയത്. ആദ്യം അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കൈയില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലെത്തിയ നടന്‍ ഫോണിലൂടെ പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ പരാതി പറയുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ തളിപ്പറമ്പിലെ ഹോട്ടലിലെത്തി കുഞ്ചാക്കോ ബോബന്റെ മൊഴി രേഖപ്പെടുത്തി.

റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍നിന്ന് എറണാകുളം റെയില്‍വേ പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'