ചലച്ചിത്രം

ബോളിവുഡ് താരം ദിലീപ്കുമാര്‍ വീണ്ടും ആശുപത്രിയില്‍; ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ബോളിവുഡ് സൂപ്പര്‍താരമായിരുന്ന ദിലീപ് കുമാര്‍ (95) ആശുപത്രിയില്‍. ന്യൂമോണിയ ബാധ കടുത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായിയെന്നും ആശുപത്രിയില്‍ ചികിത്സ നല്‍കി വരികയാണെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഫൈസല്‍ ഫറൂഖിയാണ് ട്വീറ്റ് ചെയ്തത്. 

ന്യൂമോണിയയെയും ശ്വാസതടസ്സത്തെയും തുടര്‍ന്ന് കഴിഞ്ഞമാസവും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഹിന്നൂര്‍, മുഗള്‍- ഇ- അസം, ശക്തി, നയാ ദൗര്‍, രാം ഔര്‍ ശ്യാം തുടങ്ങിയവ അദ്ദേഹം അനശ്വരമാക്കിയ ചിത്രങ്ങളാണ്. 1998 ല്‍ പുറത്തിറങ്ങിയ ക്വിലയായിരുന്നു ്‌ദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്