ചലച്ചിത്രം

സമ്മതമില്ലാതെ ബലമായി അദിതി എന്റെ ചുണ്ടില്‍ ചുംബിച്ചു; ആരോപണവുമായി കനീസ് സുര്‍ക്ക

സമകാലിക മലയാളം ഡെസ്ക്

ഒന്നിന് പുറകെ ഒന്നൊന്നായി വെളിപ്പെടുത്തലുകള്‍ വരികയാണ്. വിവിധ ഇടങ്ങളില്‍ തങ്ങള്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സ്ത്രീകളാണ് രംഗത്ത് വരുന്നത്. സിനിമാ മേഖലയിലാണെങ്കില്‍ ബോളിവുഡില്‍ നിന്ന് തുടങ്ങിയ മീ ടൂ മൂവ്മന്റ് ഇപ്പോള്‍ മലയാളത്തിലേക്കും എത്തിയിരിക്കുന്നു. 

മീ ടൂവില്‍ വന്നിരുന്നതെല്ലാം പുരുഷ പീഡനങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. സ്റ്റാന്‍ഡപ്പ് കൊമേഡിയനും നടിയും യുട്യൂബറുമായ കനീസ് സുര്‍ക്കയാണ് സഹപ്രവര്‍ത്തകയായ അദിതി മിത്തലിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഒരു പൊതുപരിപാടിയ്്ക്കിടെ അദിതി തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുവന്നാണ് കനീസിന്റെ ആരോപണം. 'നൂറിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ വച്ച് സ്‌റ്റേജില്‍ കയറി വന്നു എന്റെ സമ്മതമില്ലാതെ ബലമായി അദിതി എന്റെ ചുണ്ടില്‍ ചുംബിച്ചു'. കനീസ് ട്വിറ്ററില്‍ കുറിച്ചു. 

സംഭവത്തിന് ശേഷം മിത്തല്‍ തന്നോട് മാപ്പപേക്ഷിച്ചെങ്കിലും പിന്നീട് ശത്രുത വച്ച് പെരുമാറുകയാണുണ്ടായതെന്നും കനീസിന്റെ  ട്വീറ്റില്‍ പറയുന്നു. 'എല്ലാവര്‍ക്കും അവരുടേതായ താത്പര്യങ്ങളും അതിര്‍വരമ്പുകളുമുണ്ട്. പക്ഷെ അവര്‍ എന്റെ അവകാശത്തില്‍ അതിക്രമിച്ചു കയറി' കനീസ് പറയുന്നു ഇപ്പോള്‍ നടക്കുന്ന മീ ടൂ ക്യാമ്പയിനില്‍ സജീവമായി പങ്കെടുക്കുന്ന, പീഡകര്‍ക്കെതിരെ ശക്തമായി വാദിക്കുകയും ചെയ്യുന്ന അദിതിയോട് കനീസിന് നേരെ നടന്ന സംഭവത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ഒരു സുഹൃത്ത് വഴി ആവശ്യപ്പെട്ടെങ്കിലും അദിതി ആരോപണം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് അദിതിക്കെതിരേ പരസ്യമായ ആരോപണവുമായി കനീസ് രംഗത്ത് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി