ചലച്ചിത്രം

മോഹന്‍ലാല്‍ 'ഭീമനാകില്ല'! രണ്ടാമൂഴത്തില്‍ നിന്ന് എംടി പിന്‍മാറുന്നു, തിരക്കഥ തിരികെ കിട്ടാന്‍ കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കാനിരുന്ന 'രണ്ടാമൂഴത്തില്‍ ' നിന്നും എം ടി വാസുദേവന്‍നായര്‍ പിന്‍മാറുന്നതായി റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതുവരെ ആരംഭിക്കാത്തതില്‍ നിരാശനായാണ് അദ്ദേഹം സിനിമയില്‍ നിന്ന് പിന്‍മാറുന്നത്. എം ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരുന്നത്.


 സിനിമയുടെ പേരില്‍ മുന്‍കൂറായി താന്‍ കൈപ്പറ്റിയ പണവും തിരികെ നല്‍കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. 'മഹാഭാരത്' പേരിലാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. 1000 കോടി ബജറ്റ് പ്രതീക്ഷിച്ചിരുന്ന സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 വര്‍ഷങ്ങളെടുത്ത് നടത്തിയ പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ താന്‍ ചിത്രത്തോട് കാണിച്ച ആത്മാര്‍ത്ഥത അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നാല് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ കരാര്‍ ഉണ്ടാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു