ചലച്ചിത്രം

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം ; സണ്ണി ലിയോണിക്കെതിരെ രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ :  നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ച ബോളിവുഡ് താരം സണ്ണി ലിയോണിക്കെതിരെ നവമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം.  ഭര്‍ത്താവിനൊപ്പം മെക്‌സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രമാണ് സണ്ണി ലിയോണിന് നേരെ രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചത്. കടല്‍ത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് സണ്ണി ലിയോണ്‍ പങ്കു വച്ചത്. 

ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ സഭ്യമല്ലാത്ത നിരവധി കമന്റുകളാണ് പ്രതികരണമായി വന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്നും,  ഇത്തരം ചിത്രം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു. കമന്റുകളില്‍ ഏറിയ പങ്കും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണ്. 

സ്പിലിറ്റ്‌സ് വില്ല എന്ന ടെലിവിഷന്‍ പരിപാടിയിലും വീരമാദേവി എന്ന ചിത്രവുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ ചെയ്യുന്നത്. സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീരമാദേവി എന്ന സിനിമയ്‌ക്കെതിരെ നേരത്തെ ഹിന്ദു സംഘടനള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്