ചലച്ചിത്രം

'കങ്കണ എന്നെ പീഡിപ്പിച്ചു'; മീടൂവില്‍ ആരോപണവുമായി യുവനടന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ മീടൂ കത്തിപ്പടരുകയാണ്. ഇതുവരെ നടിമാരാണ് തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ നടന്മാരും രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍താരം കങ്കണ റണാവത്തിന് എതിരേയാണ് യുവതാരം രംഗത്തെത്തിയിരിക്കുന്നത്. കങ്കണയുടെ മുന്‍കാമുകന്‍ കൂടിയായ നടന്‍ അധ്യയാന്‍ സുമനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ കങ്കണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് ആരോപണം. 

താന്‍ ഇത് തുറന്നു പറഞ്ഞെങ്കിലും അപമാനിതനാവുകയായിരുന്നെന്നും സുമന്‍ പറഞ്ഞു. 'മീ ടൂ മൂവ്‌മെന്റ് തരംഗമായി കൊണ്ടിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണിത്. ജനങ്ങള്‍ എല്ലാം അറിയട്ടെ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് കരിയറില്‍ തോറ്റവന്‍ എന്ന് വിളിച്ച് എന്നെ അപമാനിച്ചു. കുറച്ചു പേര്‍ എനിക്ക് പിന്തുണ നല്‍കി. അവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. കങ്കണയുമായുള്ള ബന്ധം എന്നെ സംബന്ധിച്ച് ചരിത്രമാണ്. എനിക്ക് അതൊന്നും ഇനി ഓര്‍ക്കാന്‍ ആഗ്രഹമില്ല. അവരോട് ഞാന്‍ എന്നേ ക്ഷമിച്ചു കഴിഞ്ഞു' അധ്യയന്‍ സുമന്‍ വ്യക്തമാക്കി. 

സംവിധായകന്‍ വികാസ് ബാലിനെതിരേയും നടന്‍ ഹൃത്വിക് റോഷനെതിരേയും മീടൂവിലൂടെ കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് താരത്തിന് എതിരേ തന്നെ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. കങ്കണയുടെ മികച്ച ചിത്രങ്ങളിലൊന്നായ ക്വീനിലെ സംവിധായകനാണ് വികാസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു