ചലച്ചിത്രം

ആരുടെ വിവാഹമാണ് ആദ്യം? പരസ്പരം വിരല്‍ ചൂണ്ടി താരസുന്ദരിമാര്‍; ദീപിക പറയുന്നത് നുണയെന്ന് ആലിയയും കരണ്‍ ജോഹറും (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ൺബീറിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ദീപിക പദുക്കോണും ആലിയ ഭട്ടും തുറന്നുപറയുന്ന അഭിമുഖത്തിന്റെ ട്രെയ്ലറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബോളിവുഡ്  നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനാകുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയുടെ പുതിയ സീസണിന് തുടക്കംകുറിച്ചുകൊണ്ടാണ് താര സുന്ദരിമാർ എത്തുന്നത്. രൺബീറിന്റെ മുൻ കാമുകി ദീപികയും നിലവിലെ കാമുകി ആലിയയും ഒന്നിച്ചെത്തുന്നതുകൊണ്ടുതന്നെ അഭിമുഖത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകർ.

കരൺ ജോഹർ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ഷോയുടെ ട്രെയ്ലറിൽ രൺബീറിനെക്കുറിച്ച് ഇരുവരോടുമായി ചോദ്യം ചോദിക്കുന്നുണ്ട്. ഒപ്പം ആര‌ുടെ വിവാഹമാണ് ആദ്യമുണ്ടാകുക എന്ന കരണിന്റെ ചോദ്യത്തിന് ഇരുവരും പരസ്പരം വിരൽ ചൂണ്ടുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ വിഷയത്തിൽ ദീപിക പറയുന്നത് നുണയാണെന്ന് കരണും ആലിയയും പറയുന്നുമുണ്ട്.  

ദീപികയുടേയും രണ്‍വീര്‍ സിങിന്റേയും വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അഭിമുഖം. നവംബർ 20ന് ഇരുവരും ഇറ്റലിയിൽ വച്ച് വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവരാത്തതിനാൽ ദീപികയുടെ വാക്കുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല