ചലച്ചിത്രം

അലന്‍സിയര്‍ പലതവണ മോശമായി പെരുമാറി, അതിക്രമിച്ച് മുറിയില്‍ കയറി; മലയാള സിനിമയില്‍ വീണ്ടും മീ ടു വിവാദം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ബോളിവുഡില്‍ വീശിയടിച്ച മീ ടു ക്യാംപെയിന്റെ അലയൊലികള്‍ കേരള സിനിമാലോകത്തും പിടിമുറുക്കുന്നു. നടിയും സഹസംവിധായകയുമായ അര്‍ച്ചന പദ്മിനി തുടങ്ങിവെച്ച തുറന്നുപറച്ചലിന് പിന്നാലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു നടിയാണ് ആരോപണവുമായി രംഗത്തുവന്നത്.നടന്‍ അലന്‍സിയര്‍ക്കെതിരെയുളള ആരോപണം ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് എന്ന വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നടന്‍ അലന്‍സിയറില്‍ നിന്നും നിരവധി തവണ മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലാണ് പുതുമുഖ നടി നടത്തിയിരിക്കുന്നത്.  എന്നാല്‍ ഇക്കാര്യത്തോട് ഇതുവരെ അലന്‍സിയര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആദ്യതവണ നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വേളയിലാണെന്ന് യുവതി പറയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ മാറിടത്തില്‍ നോക്കിയിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്. മറ്റൊരിക്കല്‍ തന്റെ മുറിയിലേക്ക് മദ്യപിച്ച് കടന്ന് വന്ന് നാടകത്തെക്കുറിച്ചൊക്കെ വാതോരാതെ സംസാരിച്ചു. അന്ന് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിച്ചത് സിനിമയുടെ അസിസ്റ്റന്റ് സംവിധായകരില്‍ ഒരാളായിരുന്നു. ആര്‍ത്തവ സമയത്ത് ശാരീരിക അവശതകള്‍ മൂലം ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു ഈ ദുരനുഭവം.

പിന്നീടൊരിക്കല്‍ മുതിര്‍ന്ന നടിയോടൊപ്പം തന്റെ മുറിയിലെത്തിയ അലന്‍സിയര്‍ സ്ത്രീ ശരീരത്തെക്കുറിച്ചൊക്കെ മോശമായി സംസാരിച്ചു. പിന്നീടൊരിക്കല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന തന്റെ കിടക്കയില്‍ അലന്‍സിയര്‍ കയറി കിടന്നു. എഴുന്നേറ്റ് പോകാന്‍ ശ്രമിച്ച തന്റെ കയ്യില്‍ കയറി പിടിച്ചുവെന്നും നടി ആരോപിക്കുന്നു. എന്നാല്‍ തുടക്കക്കാരിയായതിനാലും ഇപ്പോഴും ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നയാളെന്ന നിലയിലാണ് തന്റെ പേര് വെളിപ്പെടുത്താത്തത്. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ അലന്‍സിയര്‍ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്നും നടി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ