ചലച്ചിത്രം

ന​ഗരത്തിൽ ​ഗ​താ​ഗത തടസം സൃഷ്ടിച്ചു: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


മുസാഫർപൂർ: ​ഗതാ​ഗത തടസം സൃഷ്ടിച്ചതിനും പൊതുവഴി തടസപ്പെടുത്തിയതിനും ബോളിവുഡ് നടി രവീണ ടണ്ടനെതിരെ കേസ്. ബിഹാറിലെ മുസാഫർപൂർ നഗരത്തിൽ ഗതാഗതത്തിന്​ തടസം സൃഷ്​ടിച്ചെന്ന്​ ചൂണ്ടിക്കാട്ടിയാണ് കേസ്. ടണ്ടൻ, പ്രണവ്​ കുമാർ, അദ്ദേഹത്തി​​െൻറ മകൻ ഉമേഷ്​ സിങ് എന്നിവർക്കെതിരെ​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേട്ട്​ കോടതിയിൽ കേസ്​ ഫയൽ ചെയ്​തത്​.​ 

നിയമ വിരുദ്ധമായ കൂടിച്ചേരൽ, പൊതുവഴി തടസപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ്​ കേസ്​. ഒരു അഭിഭാഷകനാണ് ഇവർക്കെതിരെ കേസ് നൽകിയത്. 

​പ്രണവ്​ കുമാറി​ന്റെയും ഉമേഷ്​ സിങി​ന്റെയും ഉടമസ്​ഥതയിലുള്ള ഹോട്ടലിെന്റെ ഉദ്​ഘാടനത്തിനായി കഴിഞ്ഞ വെള്ളിയാഴ്​ച രവീണ ടണ്ടൻ നഗരത്തിലെത്തിയിരുന്നു. ഇതേ തുടർന്ന്​ ഇൗ ഭാഗത്ത്​ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഇതാണ്​ അഭിഭാഷകനെ ചൊടിപ്പിച്ചത്​. നവംബർ രണ്ടിന്​ കോടതി കേസിൽ വാദം കേൾക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്