ചലച്ചിത്രം

പ്രിയ വാര്യര്‍ വീണ്ടുമെത്തി: ഇത്തവണ പക്ഷെ ട്രോളന്‍മാര്‍ക്ക് ഇരയാകാനല്ല, കുട്ടികള്‍ക്ക് സഹായഹസ്തവുമായി!!

സമകാലിക മലയാളം ഡെസ്ക്


 
മര്‍ ലുലുവിന്റെ 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ആദ്യ ഗാനരംഗം പുറത്തു വന്നത് മുതല്‍ ട്രോളന്‍മാരുടെ പ്രധാന ഇരയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ എന്ന് പെണ്‍കുട്ടി. പ്രിയ എന്ത് ചെയ്താലും ട്രോളന്‍മാര്‍ അതെടുത്ത് ട്രോളും, തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകും. എന്നാലിപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തയായി രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ.

മാമ്പഴക്കാലം എന്ന ചിത്രത്തില്‍ സുജാത പാടി ശോഭനയും സനുഷയും തകര്‍ത്തഭിനയിച്ച ഗാനമാണ് പ്രിയ ഏറ്റുപാടിയിരിക്കുന്നത്. ലൈ സിന്‍ഡ്രം എന്ന രോഗം ബാധിച്ച കുട്ടികള്‍ക്ക് ധനസഹായം അഭ്യര്‍ഥിച്ചാണ് പ്രിയ ഗാനം പങ്കുവെച്ചത്. ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും ഇത്തരം രോഗം ബാധിച്ച കുട്ടികള്‍ക്ക് പറ്റുന്നവര്‍ സഹായം ചെയ്യണമെന്നും പ്രിയ പറഞ്ഞു. 

പൊതുവെ ട്രോളന്‍മാര്‍ പ്രിയയുടെ നീക്കങ്ങളെല്ലാം തമാശയാക്കി ആഘോഷിക്കാറുണ്ടെങ്കിലും ഇത്തവണ പ്രിയക്ക് പിന്തുണ നല്‍കാനാണ് എല്ലാവരും മത്സരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം