ചലച്ചിത്രം

അതേ എക്‌സ്പ്രഷന്‍, അതേ ശരീരഭാഷ: ലേഡി പൃഥ്വിരാജ് കലക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ത് ഡബ്‌സ്മാഷുകളുടെ കാലമാണ്. ഇത്തരമൊരു കലാരീതി വന്നതോടെ നിരവധി ആളുകളുടെ കലാശേഷിയാണ് പുറത്തു വരുന്നത്. ചിലരുടെയെല്ലാം ഡബ്‌സ്മാഷ് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോള്‍ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ ഡയലോഗുകളും പാട്ടുമൊക്കെയായി ഒരു പെണ്‍കുട്ടിയുടെ ഡബ്‌സ്മാഷാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

പൃഥ്വിയുടെ കടുത്ത ആരാധികയായ ആതിര കെ സന്തോഷ് എന്ന പെണ്‍കുട്ടിയുടെ ഡബ്‌സ്മാഷ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഡയലോഗ് അവതരണം മാത്രമല്ല, എക്‌സ്പ്രഷന്‍ പോലും കൃത്യമായിട്ടാണ് ആതിര ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ആണോ ഇതെന്ന് ഒരു നിമിഷം കണ്ടിരിക്കുന്നവര്‍ പോലും സംശയിച്ചു പോകും. 

മീശയും താടിയും വച്ചാല്‍ പൃഥിരാജിനെ പോലെ തന്നെ ഉണ്ടാകും, സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിക്കാന്‍ പറ്റിയ ആളാണ് ആതിര എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റ്‌സ്. സ്വപ്‌നക്കൂട്, അനാര്‍ക്കലി, അനന്തഭദ്രം തുടങ്ങി നിരവധി സിനിമകളിലേയും പൃഥ്വിരാജിന്റെ തന്നെ അഭിമുഖത്തിലേയുമെല്ലാം ചില ഭാഗങ്ങള്‍ ആതിര അനുകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ആതിര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍