ചലച്ചിത്രം

'അമ്മ എന്നെ പുറത്താക്കിയിട്ടില്ല'; രാജി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍, വിശദീകരണവുമായി ദിലീപ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  താരസംഘടനയായ അമ്മ തന്നെ പുറത്താക്കിയതല്ലെന്ന് നടന്‍ ദിലീപ്. വിവാദങ്ങള്‍ അവസാനിപ്പിക്കുവാനായി താന്‍ രാജിവെയ്ക്കുകയായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലുമായുളള വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് രാജിക്കത്ത് നല്‍കിയതെന്ന് ദിലീപ് അറിയിച്ചു. 

അതേസമയം രാജിക്കത്ത് മോഹന്‍ലാല്‍ ചോദിച്ചു വാങ്ങിയതാണോയെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. അമ്മയുടെ ബയലോപ്രകാരം തന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം തനിക്കുണ്ട്. പക്ഷെ തന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ രാജിക്കത്ത് നല്‍കുകയായിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കി.രാജിക്കത്ത് ദിലീപില്‍ നിന്ന് ചോദിച്ചുവാങ്ങുകയായിരുന്നവെന്നാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്