ചലച്ചിത്രം

'ഇട്ടിമാണി മേഡ് ഇന്‍ ചൈന': നവാഗതര്‍ക്കൊപ്പം മോഹന്‍ലാല്‍, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പുതുമുഖ സംവിധായകരായ ജിബി, ജോജുവിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രിയദര്‍ശന്റെ 100 കോടി ബജറ്റില്‍ വരുന്ന അറബിക്കടലിന്റെ സിംഹം, ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ എന്നിവക്ക് ശേഷം ആന്റണി നിര്‍മിക്കുന്ന ചിത്രമാണ് ഇട്ടിമാണി. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തിവിടും.

ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. രഞ്ജിത്തിന്റെ ഡ്രാമാ, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എന്നവയാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. നവംബര്‍ ഒന്നിന് ഡ്രാമാ റിലീസ് ചെയ്യുമ്പോള്‍ ഡിസംബര്‍ 14 ന് ഒടിയന്‍ തീയേറ്ററുകളിലെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്