ചലച്ചിത്രം

മീ ടു വില്‍ പെട്ടവരുടെ ചിത്രങ്ങള്‍ക്ക് വിലക്ക്; മാമി ചലചിത്രമേളയില്‍ അമീര്‍ഖാനൊപ്പം താരമായി ദുല്‍ഖര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇരുപതാമത് മാമി ( മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ്) ചലചിത്ര മേളയ്ക്ക് തുടക്കമായി. ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ അനുപമ ചോപ്ര, അക്കാദമി ചെയര്‍ പേഴ്‌സണ്‍ കിരണ്‍ റാവു, ചലചിത്രതാരങ്ങളായ അമീര്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, രാധികാ ആംപ്‌തേ, തബു തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടത്തു. മലയാളി താരം ദുല്‍ഖര്‍ സല്‍മാനെ ആഘോഷത്തോടെയാണ് മേള വരവേറ്റത്. സംവിധായകരായ രാജ് കുമാര്‍ ഹിരാനി, തനൂജ ചന്ദ്ര എന്നിവര്‍ മേളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

മീ ടു വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ അതില്‍ ഉള്‍പ്പെട്ടവരുടെ ചിത്രത്തിന് മേളയില്‍ വിലക്ക് ഏര്‍പ്പെടുത്തി. രജത് കപൂറിന്റെ കഥക്, അനുരാഗ് കശ്യപ് നിര്‍മ്മിച്ച ചിത്രത്തിനും തന്‍മയ് ഭട്ടിന്റെ ചിത്രതത്തിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മേള നവംബര്‍ ഒന്നിന് സമാപിക്കും.

43 രാജ്യങ്ങളില്‍ നിന്നായി 37 ഭാഷകളിലുള്ള 64 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്