ചലച്ചിത്രം

'കമ്യൂണിസ്റ്റാകരുത് എന്നൊരുപദേശം അച്ഛന്‍ തന്നിട്ടില്ല, ആ പോസ്റ്റര്‍ വ്യാജം'; വിനീത് ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ തന്നോട് പറഞ്ഞതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് വിനീത് ശ്രീനിവാസന്‍.' 100 ശതമാനം വ്യാജമായ പോസ്റ്ററുകളാണ് ആ പ്രചരിക്കുന്നത്.  ഒരുപാട് പേര്‍ ഇത് സത്യമാണോ എന്ന് ചോദിച്ചു കൊണ്ട് എന്നെ വിളിച്ചും മെസേജയച്ചും കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നത്. ഞാന്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് തന്നെ അച്ഛന്‍ ഈ വിഷയത്തില്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നതാണ്' എന്നും വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 ഇരുവരുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച്, ഒരിക്കലും കമ്യൂണിസ്റ്റായി ജീവിക്കരുതെന്നും അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണ് അതെന്നുമുള്ള പോസ്റ്ററാണ് വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്.

 മുമ്പ് വിവാദമുയര്‍ന്നപ്പോള്‍ തന്നെ ഇത് നിഷേധിച്ച് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. മക്കള്‍ക്ക് താനൊരിക്കലും രാഷ്ട്രീയ ഉപദേശം നല്‍കിയിട്ടില്ലെന്നും ഒരു രാഷ്ട്രീയ നിലപാടും എവിടെയും പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം അന്ന് വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍