ചലച്ചിത്രം

'ചിരിപ്പിക്കാനായി ഡ്രാമ നാളെ എത്തുന്നു ; കൂടെ നിന്നേക്കണം..ട്ടോ'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ സിനിമ നാളെ മുതല്‍ തിയേറ്ററുകളില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഹ്യൂമര്‍ ചെയ്യുന്ന സിനിമയാണ് ഡ്രാമ എന്ന് മോഹന്‍ ലാല്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ ഡ്രാമയുടെ റിലീസിംഗ് വിശേഷങ്ങല്‍ പങ്കുവെയ്ക്കുമ്പോഴാണ്  മോഹന്‍ ലാല്‍  ഇക്കാര്യം അറിയിച്ചത്.   

''ഒന്നാം തീയതി നമ്മുടെ സിനിമ റിലീസാകുകയാണ്, ഡ്രാമാ. വളരെക്കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്നൊരു ഹ്യൂമര്‍ കൂടുതലുള്ളൊരു സിനിമയാണ്. മാത്രമല്ല, അതില്‍ വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട്. കാണൂ, അഭിപ്രായം അറിയിക്കൂ, എല്ലാരുമൊന്ന് കൂടെ നിന്നേക്കണേ. ട്ടോ'' . മോഹന്‍ലാല്‍ പറഞ്ഞു. 

കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ 250 തിയേറ്ററുകളിലാണ് ഈ ചിത്രം റിലീസിംഗിനായി ഒരുങ്ങുന്നത്. വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്റ് ലില്ലി പാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം. കെ. നാസര്‍, മഹാസുബൈര്‍ എന്നിവര്‍  ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 

ആശാ ശരത്, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ബൈജു, കനിഹ, അരുദ്ധതി നാഗ്, ബേബി ലാറ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം