ചലച്ചിത്രം

ഞാന്‍ എന്റെ ജേലി ചെയ്‌തോട്ടെ: വാര്‍ത്തകള്‍ നിഷേധിച്ച് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

രുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ മലയാളികളുടെ ചര്‍ച്ചാവിഷയം. ഈ വാര്‍ത്തകള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്തകളെ നിഷേധിക്കുന്ന തരത്തിലായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച്ചയായിരുന്നു  നടന്നത്. സ്ഥാനാര്‍ഥിയാകുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും അതുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും ജോലി ചെയ്‌തോട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മോദിയെ കാണാന്‍ ചെന്നതാണ് അദ്ദേഹം. ഇതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക