ചലച്ചിത്രം

'ആ വാര്‍ത്ത കേട്ട് എന്താ ചെയ്യേണ്ടത് എന്നറിയാതെ നിര്‍വ്വികാരയായി ഞാന്‍ നിന്നു':  മഡോണ 

സമകാലിക മലയാളം ഡെസ്ക്

ടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യനെ നമുക്കെല്ലാവര്‍ക്കും അറിയാം. പ്രേമം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മഡോണ ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. ഇപ്പോള്‍ താരം തന്റെ ജീവിതത്തിലെ സന്തോഷകരമായ ചില നിമിഷങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ഒറ്റമോളായി കഴിഞ്ഞട്ട് പെട്ടെന്ന് ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തിയപ്പോഴുണ്ടായ തോന്നലുകളെക്കുറിച്ച് മഡോണ വളരെ രസകരമായി അവതരിപ്പിക്കുകയാണ്. 

'എന്റെ 18-ാം വയസിലാണ് ഡാഡി ആ വാര്‍ത്ത പറയുന്നത്. മമ്മി ഗര്‍ഭിണിയാണെന്ന വിവരം സ്‌കാന്‍ റിപ്പോര്‍ട്ടോടുകൂടി ഡാഡി കാണിച്ചപ്പോള്‍ വിശ്വസിക്കാനായില്ല. ആ വാര്‍ത്തയോട് എങ്ങനെ പ്രതികരിക്കണമെന്നും അറിയില്ലായിരുന്നു'- മഡോണ പറയുന്നു. പതിനെട്ട് വര്‍ഷം ഒറ്റക്കായി പെട്ടെന്ന് ജീവിതത്തിലേക്ക് പുതിയ ആള്‍ വരുന്നതിന്റെ അങ്കലാപ്പായിരുന്നു താരത്തിന്.

പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് 'ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്'- മഡോണയോട് അച്ഛന്‍ പറഞ്ഞു. സ്‌കാനിങ് റിപ്പോര്‍ട്ട് കയ്യില്‍ പിടിച്ചുകൊണ്ടാണ് അച്ഛന്‍ നിന്നത്. ശരിക്കും സന്തോഷിക്കേണ്ട സമയമാണെങ്കിലും ആ സമയത്ത്  നിര്‍വികാരതയാണ് തോന്നിയതെന്ന് താരം പറയുന്നു.

'എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. ഒരുപാട് ചിന്തിച്ച് തലപ്പുണ്ണാക്കുന്നതിന്  പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒറ്റക്കുട്ടിയായി വളര്‍ന്ന ഒരാള്‍ക്ക് ഈ വാര്‍ത്ത അങ്കലാപ്പ് ഉണ്ടാക്കില്ലേ?

പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്- മഡോണ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍