ചലച്ചിത്രം

'എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും അനൂപിന് ഇഷ്ടമായി'; മനസ് തുറന്ന് വൈക്കം വിജയലക്ഷ്മി;  വിവാഹം ഒക്ടോബര്‍ 22ന്

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഗായിക വൈക്കം വിജയലക്ഷ്മി. മിമിക്രി ആര്‍ട്ടിസ്റ്റായ അനൂപിനെയാണ് വിജയലക്ഷ്മി വിവാഹം കഴിക്കുന്നത്. തന്റെ വിവാഹത്തെക്കുറിച്ചും അനൂപുമായുള്ള ബന്ധത്തെക്കുറിച്ചും ആരാധകരോട് തുറന്നു പറയുകയാണ് വിജയലക്ഷ്മി. തന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അനൂപ് അടുത്തിടെയാണ് വിജയലക്ഷ്മിയോട് പറഞ്ഞത്. ഇരുവരും കലാരംഗത്തുള്ളവരായതിനാല്‍ പരസ്പരം പിന്തുണനല്‍കി മുന്നോട്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലയാളത്തിന്റെ പ്രിയ ഗായിക. 

രണ്ട് വര്‍ഷമായി വിജയലക്ഷ്മിക്ക് അനൂപിനെ അറിയാം. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചതോടെ ഈ കാര്യം അച്ഛനേയും അമ്മയേയും അറിയിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതുകൊണ്ട് അധികം അന്വേഷിക്കേണ്ടിവന്നില്ലെന്നാണ് വിജയലക്ഷ്മി പറയുന്നത്. 

സെപ്തംബര്‍ 10 നാണ് വിവാഹനിശ്ചയം. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാര്‍ത്തും. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'