ചലച്ചിത്രം

എങ്കില്‍ എന്നോട് പറ: എലിപ്പനി ബോധവല്‍ക്കരണവുമായി മോഹന്‍ലാലും

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തിന് ശേഷം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണ് മലയാളികള്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആളുകള്‍ എലിപ്പനി വന്ന് മരിക്കുന്ന സാഹചര്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാതെ നോക്കല്‍ ആണ്. അതിന് വേണ്ടി സര്‍ക്കാര്‍ തന്നെ പ്രതിരോധമരുന്നുകള്‍ ഇറക്കിയിട്ടുണ്ട്. അങ്കന്‍വാടികള്‍ വഴിയും ആശാവര്‍ക്കര്‍മാര്‍ വഴിയും മറ്റുമാണ് ഇത് ജനങ്ങളളിലേക്കെത്തിക്കുന്നത്.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഈ മരുന്ന് ഴിക്കാന്‍ നിര്‍ദേശിച്ച് ഫോര്‍വേഡ് മെസേജുകളും നിര്‍ദേശങ്ങളും വരുന്നുമുണ്ട്. അതിനിടെ നടന്‍ മോഹന്‍ലാലും പ്രതിരോധമരുന്നിന്റെ പ്രചരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് മോഹന്‍ലാല്‍ എലിപ്പനിക്കുള്ള പ്രതിരോധമരുന്ന് കഴിക്കാന്‍ ആളുകളോട് നിര്‍ദേശിക്കുന്നത്. എലിപ്പനി പ്രതിരോധം മുന്‍നിര്‍ത്തി പിആര്‍ഡി ചെയ്ത ട്രോളുകളിലൊന്നാണിത്. 

മോഹന്‍ലാലിന്റെ വന്ദനം എന്ന ചിത്രത്തിലെ വളരെ പ്രസിദ്ധമായ ഒരു രംഗം ട്രോള്‍ പോലെയാക്കിയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എങ്കില്‍ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്' എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്ത ട്രോളിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്