ചലച്ചിത്രം

'13ാം വയസില്‍ അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു'; മകളുടെ വിഷാദ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ആലിയ ഭട്ടിന്റെ പിതാവ്

സമകാലിക മലയാളം ഡെസ്ക്


വിഷാദ രോഗത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സുഹൃത്തുക്കളും കുടുംബവും നല്‍കുന്ന കരുതലിലൂടെയും സ്‌നേഹത്തിലൂടെയും മാത്രമേ അവരെ വിഷാദത്തിന്റെ പിടിയില്‍ നിന്ന് പുറത്തെടുക്കാനാവൂ. ദീപിക പദുക്കോണ്‍ അടക്കം നിരവധി സിനിമ താരങ്ങളാണ് തങ്ങള്‍ അനുഭവിച്ചിട്ടുള്ള വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ തന്റെ മകളുടെ ജീവിതത്തിലുണ്ടായ വിഷാദ കാലഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ട്. 

ആലിയ ഭട്ടിന്റെ പിതാവാണ് ഇദ്ദേഹം. ആലിയയുടെ സഹോദരി ഷഹീനിന്റെ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്. മകള്‍ വിഷാദരോഗത്തിന് അടിമയായിരുന്നെന്നും ചെറിയ പ്രായത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് വോഗ് മാഗസിനു വേണ്ടി എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞത്. 

'12- 13 വയസ്സുള്ളപ്പോള്‍ തന്നെ ഷഹീന്‍ ആത്മഹത്യ പ്രവണത കാണിച്ചു തുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ വിഷാദം അവളെ വേട്ടയാടി. പക്ഷേ അവള്‍ അതിജീവിച്ചു. എനിക്കതില്‍ അഭിമാനമുണ്ട്. ഇതെന്റെ വീട്ടിലുണ്ടായ ഒരു സംഭവമാണ്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ അത് ഭീകരമായിരിക്കും.' അദ്ദേഹം പറഞ്ഞു. 

ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയോ ഖാനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ബോളിവുഡില്‍ പിടിച്ചു നില്‍ക്കുക എന്നത് ശ്രമകരമായ ദൗത്യമാണെന്നും ഇത് മാനസമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുമെന്നും പറഞ്ഞുകൊണ്ടാണ് ജിയോ ഖാനെക്കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചത്. 'ഒരിക്കല്‍ നടി ജിയാ ഖാന്‍ സിനിമയില്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ട് എന്നെ കാണാന്‍ വന്നിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചില്ല. കുറച്ചുകാലങ്ങള്‍ക്ക് ശേഷം ജിയ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ഞാന്‍ കേട്ടത്' മഹേഷ് ഭട്ട് പറഞ്ഞു.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍